മലപ്പുറത്ത് പേവിഷബാധയേറ്റ് ആറുവയസുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. തെരുവ് നായ കടിച്ചതിന് പിന്നാലെ പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പെൺകുട്ടി മരിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്. ......
ചില മരുന്നുകൾക്ക് പാർശ്വഫലമുണ്ടെന്ന് നമുക്കറിയാം. ചില മരുന്നുകൾ ചിലർക്ക് അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.......
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായി പ്രവര്‍ത്തനരഹിതമായ ഒരവസ്ഥയിലേക്ക് എത്തുന്നതിനെ നാം സ്ഥായിയായ വൃക്ക സ്തംഭനം അഥവാ എന്‍ഡ്സ്റ്റേജ് റീനല്‍ ഡിസീസ് (ESRD) എന്നു പറയും. ......
കുട്ടികൾക്കായുള്ള പ്രമുഖ ബ്രാൻഡുകളുടെ ടൂത്ത് പേസ്റ്റുകളിൽ വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. 'ലെഡ് സേഫ് മാമ'യുടെ ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ ദ ഗാർഡിയൻ പുറത്തുവിട്ടിരിക്കുന്നത്. ലെഡ്, കാഡ്മിയം, ആർസെനിക്, മെർക്കുറി തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് കുട്ടികളുടെ ടൂത്ത് പേസ്റ്റിൽ കണ്ടെത്തിയത്. ......
ചേലാ കർമ്മത്തിന് വിധേയമായതിനെ തുടർന്ന് കോടിക്കണക്കിന് സ്ത്രീകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാകർമ്മത്തിന് വിധേയരാകേണ്ടി വന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ......
പെട്ടെന്നുണ്ടാകുന്ന ചെവി അടപ്പ് SSNHL രോഗവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഉദാഹരണത്തിന് രാവിലെ നിങ്ങള്‍ ഉറക്കമുണരുന്ന സമയത്ത്, ഒരു വശത്തെ ചെവി അടഞ്ഞിരിക്കുന്നതായും ഒരു മൂളലും (tinnitus) തോന്നുന്ന അവസ്ഥ. ......
എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.......
ആയുസ് വർധിപ്പിക്കാൻ എന്താണ് മാർഗം എന്ന് ആലോചിക്കാത്തവർ കുറവാണ്. ഇപ്പോഴിതാ, ആയിസ് വർധിപ്പിക്കാൻ ഒരുപാട് തലപുകഞ്ഞ് ആലോചിക്കേണ്ട എന്ന് പറയുകയാണ് അമേരിക്കൻ മനശാസ്ത്രജ്ഞനും വാഷിങ്ടൺ സർവകലാശാലയിലെ പ്രഫസർ എമറിറ്റസുമായ ജോൺ ഗോട്ട്മാൻ. ......
തണ്ണിമത്തനിൽ നിറം വർധിപ്പിക്കാനായി രാസപദാർത്ഥങ്ങളടങ്ങിയ നിറം കുത്തിവെക്കുന്നുണ്ട് എന്ന ആരോപണം എല്ലാ വേനൽക്കാലത്തും ഉയരാറുണ്ട്. ക്യാൻസർ പോലുള്ള മാരക രോഗങ്ങളും ഇത്തരം തണ്ണിമത്തൻ കഴിക്കുന്നതിലൂടെ പിടിപെടുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ......

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. മന്ത്രിയുടെ ഗാനാലാപനത്തോടെയാണ് കാണികളെ ഞെട്ടിച്ച കലാപ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടുനിസ്കരിച്ചാലും എന്ന ഗാനത്തില്‍ തുടങ്ങി ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ദേവീ ശ്രീദേവി, ഒന്നിനി ശ്രുതി താഴ്ത്തി തുടങ്ങിയ പാട്ടുകള്‍ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. പ്രൊഫഷണല്‍ ഗായകരെപ്പോലെ ഭാവസാന്ദ്രമായുള്ള ആലാപനം അക്ഷരാര്‍ത്ഥത്തില്‍ കാണികളുടെ ഹൃദയം കവര്‍ന്നു. ഓരോ പാട്ടുകള്‍ അവസാനിക്കുമ്പോഴും കരഘോഷത്തോടെയാണ് അവരതേറ്റെടുത്തത്. ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന് ബംഗ്ലാവില്‍ നടന്ന ചടങ്ങിലാണ് മന്ത്രിയും ഭിന്നശേഷിക്കാരും ചേര്‍ന്നൊരുക്കിയ സംഗീതവിസ്മയം അരങ്ങേറിയത്.
ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടന വേളയിലാണ് മന്ത്രിയുടെ അടുത്ത പ്രതിഭാവിശേഷം അനുഭവിച്ചറിഞ്ഞത്. ഡ്രംസെറ്റില്‍ താളവിസ്മയം തീര്‍ത്ത് മന്ത്രി കാണികളെ വീണ്ടും കൈയിലെടുത്തു. ഇരുത്തം വന്ന ഒരു കലാകാരന്റെ കൈക്കരുത്തോടെയാണ് അദ്ദേഹം കൊട്ടിക്കയറിയത്. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കിയതോടെ അടുത്ത വിസ്മയത്തിന് സെന്റര്‍ സാക്ഷിയായി. തത്സമയം തന്നെ മന്ത്രിയും മഹാത്മാഗാന്ധിയുടെ ക്യാരികേച്ചര്‍ വരച്ച് സമ്മാനിച്ച് കാണികളെ അത്ഭുതപ്പെടുത്തി. പാടിയും താളംകൊട്ടിയും വരച്ചും ചിന്തിപ്പിച്ചും മന്ത്രി ഓട്ടിസം ദിനത്തെ അര്‍ത്ഥവത്താക്കുകയായിരുന്നു.
ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാര്‍ നാടിന്റെ സമ്പത്താണെന്ന് മന്ത്രി ഉദ്ഘാടനത്തിനിടെ പറഞ്ഞു. മാനുഷികതയുടെ ജീവിതം പഠിക്കാന്‍ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആര്‍ട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകള്‍ക്കുമപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ......